Friday, April 24, 2009

......പ്രേയസി........



പ്രേയസി നീ എന്നെ ചുംബിച്ചുണർത്തി
പൊൻ വെയിലായ്‌ ഈ സുപ്രഭാതത്തിൽ

മൂളും കിളികൊഞ്ചൽ കേട്ടു ഞാൻ വെറുതെ
മയങ്ങി നിൻ മുഖം നോക്കി

ചിരിതൂകി നീ.. ദൂരെ ചക്രവാളത്തിൽ
ഒളികണ്ണാൽ നോക്കുന്നു നീ... മഞ്ചുളാംഗി..

വേദനകൾ വന്നു വീഴും നേരത്തു ..അമ്മതൻ
താരാട്ടു പോലെ, ആ.. തഴുകുന്ന കൈകൾ പോലേ.

നിൻ തീര മതിൽ ഞാൻ വരുന്നൊരാ നേരത്തു
താരാട്ടായ്‌ നിൻ നാദം കേൾക്കാം

മെല്ലെ നീ തിരകളായ്‌ വന്നു തഴുകുംബോൾ
ഞാൻ... അമ്മതൻ മടിയിലെന്നനുഭൂതി.

എൻ സങ്കടമെല്ലാം ഒപ്പിയെടുത്ത താൽ..നിൻ
നിശ്വനത്തിനിന്നു ഉപ്പുരസം

തീരത്തു കാണാം നനഞ്ഞമണ്ണും പിന്നെ
നിൻ ചുംബനത്തിനായ്‌ കൊതിക്കും മണൽത്തരികളും.

നാട്ടു വഴികളിലൂടെ നടക്കുംബോൾ എന്നെ
പുഞ്ചിരികളാൽ മൂടി നീ പുഷ്പങ്ങളായ്‌

നിൻ സുഗന്ദവും, സ്മേരവും എന്നെ
വീണ്ടും ഉത്സ്രുതനായ്‌ തീർത്തീടുന്നു

പൊഴിഞ്ഞു വീഴും ആ പഴുത്തില കണ്ടു ഞാൻ
നിസ്സംഗനായ്‌ അതിൻ സങ്കടം ഓർത്തു...

ഒരു ജന്മം ഞാൻ വാണൊരീ ദേഹം വിട്ടു
പോകണം എങ്ങോ ആ ദിശയറിയാ ദിക്കിൽ

ഒരു കുളിർ കാറ്റായ്‌ തൊട്ടുണർത്തി നീ എന്നെ..
എൻ ചിന്തയിൽ നിന്നും ഉണർന്നു ഞാൻ

പ്രേയസി നീ എൻ കൂടെയുള്ളപ്പോൾ
അവിടെയാണെൻ ആത്മം മേവും സ്വർഗ്ഗം

എത്ര ദൂരത്തു ഞാൻ പോയീടിലും നീ ഒരു
കുളിർ മഴയായ്‌ അവിടെ വന്നു ചേരും

നീ നിൻ ജല മർമ്മര താളത്താൽ
എന്നോടു കൊഞ്ചി കൊഞ്ചി കുഴഞ്ഞിടുന്നു

എന്നുള്ളിലെ ഗ്രുഹാതുരത്തിൻ ചെപ്പു തുറന്നു നീ
മധുരിക്കും ഓർമകൾ..ആ മായാത്ത കാഴ്ച്ചകൾ

നിറങ്ങളിൽ ചാലിച്ചു.. നിൻ മായാ നൃത്തത്തിൽ
വീണു ചിതറുമീ മഴ തുള്ളികൾ

സുഖ ദുഃഖ സമ്മിശ്രം ഈ ജീവിത കുസുമം
നിറയുന്നു നീയതിൽ എൻ സൗരഭ്യമായ്‌

പ്രേയസി നീ എൻ കൂടെയുള്ളപ്പോൾ
അവിടെയാണെൻ ആത്മം മേവും സ്വർഗ്ഗം

ബെന്റിൻ പി ജ്ഞാന നേശൻ
(അനന്തൻ)

No comments: